വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി. 2003 ൽ പ്രവർത്തനം ആരംഭിച്ച ക്ലബ്ബിൻ്റെ 21- ാമത് വാർഷികമാണ് നടത്തിയത്. ക്ലബ്ബ് പ്രസിഡൻ്റ് പി.എ. സുധീരൻ്റെ അദ്ധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ കൂടിയ യോഗം മുൻ ഡിസ്ട്രിക് ഗവർണർ റൊട്ടേറിയൻ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് നാളിതുവരെ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ ഉദ്ഘാടകൻ ശ്ലാഘിക്കുകയുണ്ടായി. ചാർട്ടർ സെക്രട്ടറി വിൻസെൻ്റ് കളത്തറ ഫൗണ്ടേഷൻ മെമ്പർ D നാരായണൻ നായർ, മുൻ പ്രസിഡൻ്റുമാരായ രാജൻ പൊതി , എം. സന്ദീപ്, ജീവൻ ശിവറാം , എൻ കെ.സെബാസ്റ്റ്യൻ’, എം.ബി. ഉണ്ണികൃഷ്ണൻ, ടി. കെ. ശിവ പ്രസാദ്,എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ്ബിൻ്റെ ഈ വർഷത്തെ വൊക്കേഷണൽ സർവീസ് അവാർഡ് ഇടയാഴം തേജസ് സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി ഗിരിജാകുമാരിക്ക് സമ്മാനിച്ചു വൈക്കംതെക്കെ നടയിലുള്ള കിഴക്കെ വളാലിൽ പുഷ്പയുടെ വീട് പണി പൂർത്തിയാക്കുന്നതിലേക്ക് 33000 രൂപയും നല്കി. ചടങ്ങിൽ ജീവൻ ശിവറാം , ജോയി മാത്യു, വിൻസെൻ്റ് കളത്തറ , D നാരായണൻ നായർ ടി.കെ. ശിവപ്രസാദ്, രാജൻ െപാതി, എം സന്ദീപ്, ദിലീപ് കൃഷ്ണൻ,എൻ.കെ. സെബാസ്റ്റ്യൻ, എൻ.വി.സ്വാമിനാഥൻ, ജയലക്മി തുടങ്ങിയവർ പ്രസംഗിച്ചു:
ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ഡേ ആഘോഷിച്ചു
