കടുത്തുരുത്തി : മനുഷ്യൻ ഭൗതിക ജീവിത സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി വികസനത്തിൻ്റെ മറവിൽ കുന്നുകളും മലകളും ഇടിച്ചു നിരത്തുന്ന സാഹചര്യത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അവശ്യമായി മാറിയിരിക്കുകയാണെന്ന് പ്രഭാഷകൻ പി.സി.രാജേഷ് പറഞ്ഞു.തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ദേവീ മാഹാത്മ്യപ്രഭാഷണം നടത്തുകയായിരുന്നു പി.സി.രാജേഷ്.
സംരക്ഷിക്കപ്പെടേണ്ടതിനെ മാതാവായി കാണുന്നതാണ് ഭാരതീയ സംസ്കാരമെന്നും സമുദ്രത്തെ വസ്ത്രമാക്കിയും പർവ്വതങ്ങളെ സ്തനമായും ധരിച്ച ഭൂമിദേവിയെ മാതാവായി കണ്ട് രാവിലെ എണീൽക്കുമ്പോൾ ഭൂമിയെതൊട്ട് വന്ദിച്ച് ക്ഷെമ ചോദിച്ച് പാത സ്പർശം നടത്തുന്ന സംസകാരത്തെ വളർത്തി എടുത്തെങ്കിലേ ഭൂമി സംരക്ഷിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.