കല്പറ്റ: പനവല്ലിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. പാലക്കല്‍ രാജുവിന്റെ വീട്ടിലാണ് കാട്ടാന എത്തിയത്. രാജു ഉറങ്ങിയിരുന്നു മുറിയുടെ ജനല്‍ ജില്ലുകളാണ് ആന തകര്‍ത്തത്. ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ലൈറ്റ് ഓണാക്കിയപ്പോഴാണ് കാട്ടാന മടങ്ങി പോയത്.
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം
