ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് മൂന്ന് ഇടതുപക്ഷ പാർട്ടികൾ

Uncategorized

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് മൂന്ന് ഇടതുപക്ഷ പാർട്ടികൾ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ എന്നീ പാർട്ടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ കാര്യം വ്യക്തമാക്കിയത്. തുടക്കം മുതൽ തന്നെ സിപിഐഎം ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ശബ്ദമുയർത്തിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *