കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായം നൽകിയ മൂന്ന് പേർ അറസ്റ്റിൽ.വിമാനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന മൂന്ന് കരാർ ജീവനക്കാരെയാണ് ഡി ആർ ഐ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ സഹായിച്ചതിനാണ് പിടിയിലായത്.84 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ ഗ്രാം സ്വർണം കടത്താനാണ് ഇവർ സഹായം നൽകിയത്. മിശ്രിത രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; 3 പേർ പിടിയിൽ
