പത്ത് വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി 17 കാരന്‍ അറസ്റ്റില്‍

Breaking

തമിഴ്‌നാട് : 10 വയസുകാരനെ പതിനേഴ്കാരന്‍ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. മാമ്ബഴം തരാമെന്ന് പറഞ്ഞാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശഒഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.പ്ലസ് ടു വിദ്യാര്‍ത്ഥിയായ പ്രതിയെ പോലീസ് പിടികൂടി.സംഭവം നടനന്ത് ധര്‍മ്മപുരി ജില്ലയിലാണ്.കുട്ടിയെ ബുധനാഴ്ച്ചയോടെയാണ് കാണാതായത്. പിന്നാലെ മാതാപിതാക്കല്‍ തിരഞ്ഞ് ഇറങ്ങുകയായിരുന്നു.

മകന്‍ 17കാരനൊപ്പം പോയ വിവരം ഗ്രാമവാസികളില്‍ നിന്ന് അറിഞ്ഞ കുടുംബം പൊലീസിനെ സമീപിച്ചു.

സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി പോയത് പതിനേഴുകാരനൊപ്പമാണെന്ന് സ്ഥിരീകരിച്ചു. പതിനേഴുകാരന്‍ ഇരയ്ക്കൊപ്പം വയലിലേക്ക് പോകുന്നതും പിന്നീട് ഒറ്റയ്ക്ക് മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ കുട്ടിയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചു. വിവരം മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *