ദൃശ്യമാധ്യമപ്രവർത്തകനും, ചലച്ചിത്ര സീരിയൽ
നടനുമായിരുന്ന രാഗീഷ് രാജ നാഡി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു
മരണത്തിന് കീഴടങ്ങിയത്, കാട്ടാക്കടയുടെ കലാസപര്യക്ക് ഒരു മുതൽ കൂട്ടായിരുന്നു രാഗീഷ് രാജ , നടനായും,അവതാരകനായും റിപ്പോർട്ടറായും ഡബ്ബിംഗ് ആർട്ടിസ്റ്റായും കർമ്മമണ്ഡലത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഗില്ലിൻ ബാരെ സിംഡ്രോം എന്ന അപൂർവ്വ രോഗം അപ്രതീക്ഷിതമായ് ആജീവനെ കവർന്നെടുത്തത് ,
കാട്ടാൽ സുഹൃത്ത് സംഘത്തിന്റേയും മീഡിയ& ജേർണലിസ്റ്റ് അസ്റ്റോസിയേഷന്റേയും (MJA) ആഭിമുഖ്യത്തിൽ കാട്ടാക്കട കെഎസ്ആർടിസി അങ്കണത്തിൽ സംഘടിപ്പിച്ച
അനുസ്മരണ യോഗത്തിൽ
കാട്ടാക്കട എംഎൽഎ
എം ആർ ബൈജു,
അരുവിക്കര എംഎൽഎ ജി.സ്റ്റീഫൻ , കാട്ടാക്കട ഡി.വൈ.എസ്.പി. ജി.ബിനു, സംഗീത സംവിധായകൻ വിജയ് കരുൺ , ഡബ്ബിംഗ് ആർട്ടിസ്റ്റും സംവിധായകനുമായ രജീഷ് കാട്ടാക്കട, ബിഗ് Tv ബ്യൂറോ ചീഫ് പി.ആർ പ്രവീണ, ന്യൂസ്18 റിപ്പോർട്ടർ അരുൺ മോഹൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നവോദയ കൃഷ്ണൻ കുട്ടി MJA സംസ്ഥാന സെക്രട്ടറി ഷിജു രാജശിൽപ്പി , MJA സംസ്ഥാന ട്രഷറർ നന്ദകുമാർ , MJA ജില്ലാ കൺവീനറും മേഖലാപ്രസിഡന്റുമായ ലാൽ അഴകം തുടങ്ങിയവർ ഓർമ്മകൾ പങ്ക് വച്ച് സംസാരിച്ചു, രാഗീഷ് രാജയുടെ സുഹൃത്തുക്കളായ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു , അനുസ്മരണ ചടങ്ങിന്‌ശേഷം മാധ്യമ പ്രവർത്തകർത്തകരും , സുഹൃത്തുക്കളും രാഗീഷ് രാജയുടെ വസതിയിൽ എത്തി കുടുംബാഗങ്ങളെ കണ്ട ശേഷമാണ് മടങ്ങിയത്
