കോഴിക്കോട്: ആസ്റ്റർ മിംസ് കോഴിക്കോടും, ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരളയും സംയുക്തമായി
തലാസ്സിമിയ ബാധിതരായ കുട്ടികളുടെ കുടുംബ സംഗമവും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത അറുപത്തോളം തലാസ്സിമിയ കുട്ടികൾക്ക് സൗജന്യമായി എംആർഐ സ്ക്രീനിങ്ങും നൽകി.
ആരോഗ്യ മേഖലയിൽ കച്ചവട താത്പര്യങ്ങൾ വർദ്ദിച്ചുവരുന്ന ഈ കാലഘട്ടത്തിലും നിർദ്ധനരെ സഹായിക്കാൻ കോഴിക്കോട് ആസ്റ്റർ മിംസ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന് ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് ബഹുമാനപെട്ട മുൻ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയും കോഴിക്കോട് സൗത്ത് എം എൽ എയുമായ ശ്രീ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തലസിമിയ രോഗികൾക്ക് വേണ്ട നൂതന പരിശോധനകളും, ചികിത്സകളും അവരുടെ അടുത്തുതന്നെ ലഭ്യമാവുക എന്നതും, നിർധനരോഗികൾക്കു അവ സൗജന്യമായി ലഭ്യമാക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും കോഴിക്കോട് ആസ്റ്റർ മിംസ് നൽകുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ അജിത് കുമാർ (പ്രൊഫസർ & ഹെഡ് – പീഡിയാട്രിക്സ് – ഗവ. മെഡിക്കൽ കോളേജ്, തൃശൂർ) ശ്രീ കരീം കാരശ്ശേരി, (സ്റ്റേറ്റ് പ്രസിഡണ്ട്, ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരള) എന്നിവർ മുഖ്യാതിഥികളായിരുന്നു. പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് & ബോൺമാരോട് ട്രാൻസ്പ്ലാൻറ് ഫിസിഷൻ ഡോ കേശവൻ എം ആർ തലാസീമിയ രോഗ നിർണ്ണയത്തെപ്പറ്റിയും ചികിത്സാരീതികളെക്കുറിച്ചും ക്ലാസ് എടുത്തു. ചടങ്ങിൽ ശ്രീ ലുക്മാൻ പി (സി ഓ ഓ – ആസ്റ്റർ മിംസ്), ഡോ സുധാ കൃഷ്ണനുണ്ണി (സീനിയർ കൺസൽട്ടൻറ് – പീഡിയാട്രിക്സ്) ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരളയെ പ്രതിനിധീകരിച്ചു എം വി അസീസ് (വൈസ് പ്രസിഡന്റ്), കെ എസ് പൃഥ്വിരാജ്, എം എം നാസർ, റഹീം നന്തി, എം കെ സജ്ന എന്നിവർ സംസാരിച്ചു. ഡോ പ്രവിത എസ് അഞ്ചാൻ – നന്ദിയും അർപ്പിച്ചു..
തലാസ്സിമിയ ബാധിതരുടെ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾക്ക് 9633620660 എന്ന നമ്പറിൽ ബന്ധപ്പെടുക.