മംഗളൂരു: ഭർത്താവിന്റെ വയോധികനായ പിതാവിനെ ഊന്നുവടി ഉപയോഗിച്ച് മരുമകള്‍ മർദിച്ചു. തുടർന്ന്, വീണുപരിക്കേറ്റതാണെന്ന് വരുത്താനുള്ള ശ്രമം നടത്തിയെങ്കിലും സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ അത് പൊളിഞ്ഞു.പിന്നാലെ പൊലീസ് പിടികൂടി.
മംഗളൂരു അത്താവറിലെ വൈദ്യുതി വിതരണ കമ്ബനി ‘മെസ്കോം’ ഉദ്യോഗസ്ഥ കുലശേഖര സ്വദേശി ഉമ ശങ്കരിയാണ്(40) ഭർതൃപിതാവ് പത്മനാഭ സുവർണയെ (87) അക്രമിച്ചത്. പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്മനാഭയുടെ മകള്‍ പ്രിയ നല്കിയ പരാതിയെത്തുടർന്ന് കേസെടുത്ത കങ്കനാടി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മർദനവും തെറിവിളിയും സ്ഥിരീകരിക്കുകയുമായിരുന്നു. ഉമ ശങ്കരിയുടെ ഭർത്താവ് വിദേശത്താണ്.