കട്ടപ്പന: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ വീടിന്റെ തറ തുരന്ന് പൊലീസ് തെളിവെടുപ്പ്. പ്രതി നിതീഷിനെ കാഞ്ചിയാറിലെ വീട്ടിലും എത്തിച്ചിരുന്നു. വിഷ്ണുവിൻ്റെ പിതാവ് വിജയനെ കൊലപ്പെടുത്തി ഈ വീടിൻ്റെ തറയിൽ കുഴിച്ചിട്ടതെന്നാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്.
പ്രതിയായ വിഷ്ണു വീട് വാടകയ്ക്കെടുത്തത് തെറ്റിദ്ധരിപ്പിച്ചാണെന്ന് വീട്ടുടമ സോളി പറഞ്ഞു. പേര് അജിത്ത്. പി.എസ്.സിക്ക് പഠിക്കുകയാണെന്ന് പറഞ്ഞു.
കൊല്ലപ്പെട്ട വിജയന്റെ പേരില്‍ വീട് വാടകയ്ക്കെടുക്കുന്നത്. അമ്മയും സഹോദരിയും പൂനെയിലാണെന്നാണ് പറഞ്ഞിരുന്നത്.നിതീഷ് വീട്ടില്‍ താമസിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. വീട് ഇവര്‍ക്ക് വാടകയ്ക്ക് നല്കാന് ഇടനിലക്കാരായത് 17 വര്‍ഷം പരിചയമുള്ള അയല്‍വാസികളാണെന്നും സോളി പറഞ്ഞു. കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകടയില്‍ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് വിജയന് (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
വിജയന്റെ മകളില്‍ നിതീഷിനുണ്ടായ ആണ്‍കുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജംഗ്ഷനില്‍ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിലാണ് നവജാതശിശുവിനെ കുഴിച്ചിട്ടതെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്.