എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ.28 വർഷങ്ങൾക്ക് ശേഷമാണ് മത്സരം ഇന്ത്യയിൽ നടന്നത്. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള മത്സരാത്ഥികൾ പങ്കെടുത്തു.കഴിഞ്ഞവർഷത്തെ ജേതാവ് പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റീനയെ കിരീടമണിയിച്ചു.
ബിരുദ വിദ്യാർഥിയായ ക്രിസ്റ്റിന പിഷ്‌കോ ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹിക പ്രവർത്തനവും നടത്തുകയാണ്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്.ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്താൻ കഴിഞ്ഞില്ല. ലെബനന്റെ യാസ്മിൻ, ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്‌സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലിൽ ഇടംനേടിയത്.