‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

Cinema

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി.മമ്മൂട്ടി കമ്ബനി, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്ററുകള്‍ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. മൂവരുടെയും സോഷ്യല്‍ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളില്‍ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ നർമ്മത്തില്‍ ചാലിച്ച്‌ പറയുന്നുവെന്ന് സൂചന നല്‍കുന്ന തരത്തിലാണ് പോസ്റ്ററുകള്‍ പുറത്തു വന്നിട്ടുള്ളത്.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കൊഴുമ്മല്‍ രാജീവനായി പ്രേക്ഷകപ്രീതി നേടിയ ചാക്കോച്ചൻ്റെ ലുക്കും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകർഷിച്ച മറ്റൊരു സവിശേഷത. വമ്ബൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളില്‍ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു.അജഗജാന്തരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കള്‍. രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുല്‍ നായർ.
ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ഛായാഗ്രഹണം : സബിൻ ഉരാളുകണ്ടി, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോണ്‍ വിൻസെൻറ്, ആർട്ട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനില്‍ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ,

സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളർ: ബിനു മണമ്ബൂർ, കളറിസ്റ്റ് : ലിജു പ്രഭാകർ വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയല്‍ ഫ്ക്സ്, ആക്സല്‍ മീഡിയ, ഡിജിറ്റല്‍ ടർബോ മീഡിയ, വിശ്വാ എഫ്.എക്സ്, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, ടൈറ്റില്‍ ഗ്രാഫിക്സ്: സമീർ ഷാജഹാൻ , പോസ്റ്റർ ഡിസൈൻ: ഓള്‍ഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, റിഷ്ദാൻ അബ്ദുള്‍ റഷീദ്, അനഘ മരിയ വർഗീസ്, കാവ്യ. ജി, പി ആർ ഒ : ആതിര ദില്‍ജിത്, ശബരി. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *