ഗുരുവായൂർ :വൈത്തിരി പോക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിനെ അതിക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട എസ് എഫ് ഐ യുടെ കാടത്തത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ,കെ എസ് യു,
മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാർ നിരാഹാരം കിടക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, മണലൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പന്തം കൊളുത്തി പ്രകടനം നടത്തി.ചിറ്റാട്ടുകരയിലെ എളവള്ളി മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രധിഷേധ പ്രകടനം മണലൂർനിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ്‌കാർത്തികേയന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സുശീൽ ഗോപാൽ ഉദ്ഘാടനം ചെയ്തു.
എളവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു എളവള്ളി, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ സിവി , കോൺഗ്രസ്സ് എളവള്ളി മണ്ഡലം പ്രസിഡന്റ് പ്രസാദ് വാക,സാഗർ സലിം, ഷഹനാബ് പെരുവല്ലൂർ, സിജോൺ ജോസ്, അരുൺ തൈക്കാട്, ഹാറൂൺ ചൂണ്ടൽ, എബേൽ ആന്റണി, ജെയ്സൺ ആന്റോ, ശ്രീകുമാർ മുല്ലശ്ശേരി, ശരത്കുമാർ, റിജോ ചിറ്റാട്ടുകര, ജിജി എളവള്ളി, റാഫി, ബാബു തുടങ്ങിയവർ സംസാരിച്ചു.