തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം നേതാവ് എകെ ബാലൻ.
എസ്എഫ്ഐ എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് എകെ ബാലൻ പറഞ്ഞു.
എസ്എഫ്ഐയെ കൊലയാളികളായി മുദ്രകുത്തുന്നത് ഇടത് അടിത്തറ തകർക്കൽ ലക്ഷ്യമിട്ടാണെന്നും എ.കെ.ബാലൻ ആരോപിച്ചു.കോളേജുകളെ ലഹരിമുക്തമാക്കിയതും റാഗിങ്ങിൽ നിന്ന് മുക്തമാക്കിയതും എസ്എഫ്ഐയാണെന്നും എകെ ബാലൻ ന്യായീകരിച്ചു.