കോഴിക്കോട്: കോളജ് വിദ്യാര്‍ഥിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൊയിലാണ്ടി ആര്‍എസ്‌എം എസ്‌എന്‍ഡിപി കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥി സി.ആര്‍.അമലിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.അമലിന്‍റെ മൂക്കിന്‍റെ പാലത്തില്‍ ചതവും വലത് കണ്ണിന് സമീപം പരിക്കുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് എ.ആര്‍ ഇരുപത്തഞ്ചോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം.
കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍ദനം. പിന്നീട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും അമല്‍ പറയുന്നു. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും അമല്‍ ആരോപിച്ചു.
വീട്ടില്‍ തിരിച്ചെത്തിയശേഷം വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.