ഇന്ന് ആഗസ്റ്റ് 27, ലോക തടാക ദിനം (World Lake Day). പ്രകൃതിയുടെ ജീവതാളമായ തടാകങ്ങളെയും ജലാശയങ്ങളെയും സംരക്ഷിക്കുന്നതിനായി ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയൊരു സമഗ്ര പദ്ധതിക്ക് രൂപം നൽകുകയാണ്.ജലാശയ സംരക്ഷണത്തിനായി ഇത്തരമൊരു മികച്ച പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ച പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ (Autonomous) അഖിലിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് (NSS) യൂണിറ്റുകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ജനപങ്കാളിത്തത്തോടെയുള്ള ഒരു വലിയ ജനകീയ പദ്ധതിയായി ഇതിനെ വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പൈലറ്റ് പ്രോജക്ടായി വിദ്യാർത്ഥികൾ നിർദ്ദേശിച്ച ‘അല്ലപ്പാറ പൊതുകുളം’ തന്നെ നവീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കാൻ കോട്ടയം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ജലസംരക്ഷണത്തിൽ പുതിയൊരു മാതൃക തീർക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.
ലോക തടാക ദിനം…തടാകങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രി മോൻസ് ജോസഫ് മുൻ കൈ എടുക്കുന്നു
