കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രധാന പ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സിൻജോയെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സിദ്ധാർത്ഥന്റെ മരണത്തിൽ പ്രധാന പ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ
