ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. അറുപതിനായിരം രൂപ വരെ നിക്ഷേപിച്ച് ആപ്പിൽ ലഭിക്കുന്ന ഇംഗ്ലീഷ് നോവൽ വായിച്ചാൽ പണം തിരികെ കിട്ടുമെന്ന ഓഫറിൽ ആയിരത്തോളം പേരാണ് വീണത്. വീട്ടമ്മമാരെ ലക്ഷ്യമിട്ട് മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഓൺലൈൻ തട്ടിപ്പിന്റെ പുതിയ അവസ്ഥാന്തരമായ ഈ ആപ്പ് വഴിയുള്ള വാഗ്ദാനത്തിൽ വീണ് പന്ത്രണ്ട് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന മടത്തറ സ്വദേശി ‘എൻടിഎൽ’ എന്ന ആപ്പിൽ ചേർന്നതോടെയാണ് തട്ടിപ്പിന്റെ ലിങ്ക് തുറക്കുന്നത്. ആപ്പിൽ വരുന്ന ഇംഗ്ലീഷ് നോവലുകൾ സ്‌ക്രോൾ ചെയ്തുപോയാൽ പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ കുറച്ചുതുക കിട്ടിയതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൂടുതൽ ഓഫറുകൾ വന്നു. പണം കിട്ടിയവർ മറ്റുള്ളവരെയും ആപ്പിൽ ചേർത്തു. എന്നാൽ പിന്നീട് പണം വരാതാവുകയും നോവലോ ടാസ്‌കോ ഇല്ലാതെ ആപ്പ് പൂട്ടിപ്പോവുകയുമായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടാൽ ഭീഷണിയും ഉയർന്നിരുന്നു.തിരുവനന്തപുരം ജില്ലയുടെ വടക്കൻ മേഖലയിൽ മാത്രം നൂറുകണക്കിന് പേരാണ് ഈ തട്ടിപ്
Related Posts
സംസ്ഥാനത്ത് പെന്ഷന് വിതരണം ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പെന്ഷന് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് തുകയാണിത്. ആഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരുഗഡു കുടിശ്ശികകൂടി നല്കാന് 1679 കോടിയാണ് അനുവദിച്ചത്.26.62 ലക്ഷം…
ലൈസൻസ്, ആധാർ കാർഡ് ഉണ്ടെങ്കിൽ കണ്ണൂർ ചുറ്റിക്കറങ്ങാനുള്ള സ്കൂട്ടർ റെയിൽവേ സ്റ്റേഷൻ തരും
.കണ്ണൂർ. കണ്ണൂർ തീവണ്ടി ഇറങ്ങിയാൽ അവിടെനിന്ന് -സ്കൂട്ടർ വാടകയ്ക്ക് എടുത്ത്, പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കൽ മ്യൂസിയം വഴി കറങ്ങി തിരിച്ചു വരാം .അതിനുള്ള സൗകര്യം…
2025ലെ ഇന്ത്യൻ സിനിമയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് പങ്കുവെച്ച് ഐഎംഡിബി
2025 ഇന്ത്യൻ സിനിമയ്ക്ക് പുത്തൻ താരോദയങ്ങൾക്കും ഒരുപിടി മികച്ച സിനിമകളും നൽകിയ വർഷമാണ്. ഈ വർഷം ഏറ്റവും ജനപ്രീതി നേടിയ അഭിനേതാക്കളുടെ ഒരു ലിസ്റ്റ് ഐഎംഡിബി പങ്കുവെച്ചിട്ടുണ്ട്.…
