കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയിൽ.
ആക്രമണം ആസൂത്രണം ചെയ്ത അഖിലാണ് കസ്റ്റഡിയിലായത്. പാലക്കാടു നിന്നാണ് ഇയാളെ പിടികൂടിയത്.സിദ്ധാർത്ഥന്റെ മരണത്തിൽ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. കോളജ് യൂണിയൻ ഭാരവാഹികളായ നാലു പേരെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ആന്റി റാഗിങ് സെല്ലിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.കൂടുതൽ പ്രവർത്തകർ കുറ്റക്കാരായിട്ടുണ്ടെങ്കിൽ എല്ലാവർക്കെതിരെയും നടപടിയെടുക്കും. ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം എസ്.എഫ്.ഐക്കാരാണെന്ന് കരുതുന്നില്ല. ഇതിന് സംഘടനാ നിറം നൽകേണ്ടതില്ലെന്നും ആർഷോ പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണം: ആക്രമണം ആസൂത്രണം ചെയ്ത പ്രധാന പ്രതി പിടിയിൽ
