ഉത്തരവ് തിരുത്തി സർക്കാർ – ഓണക്കോടിക്ക് പകരം 1000 രൂപ തന്നെ

തിരുവനന്തപുരം : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്‍ഗ വിഭാഗത്തിലെ ആളുകൾക്ക് നൽകി വന്ന പണം നിർത്തി പകരം ഓണക്കോടി നൽകുമെന്ന ഉത്തരവ് സർക്കാർ തിരുത്തി. ഓണക്കോടിക്ക് പകരം 1000 രൂപ തന്നെ നൽകാൻ സർക്കാർ തീരുമാനിച്ചു. പണം നൽകുന്ന രീതി മാറ്റിയതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതേ തുടർന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് ഉത്തരവിൽ ഭേദഗതി വരുത്തി. സംസ്ഥാനത്തെ 60 വയസ് മുതലുള്ള പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഓണത്തിന് 1000 രൂപ ധനസഹായം മുൻപുതന്നെ നൽകി വന്നിരുന്നതാണ്. സ്വന്തമായി അക്കൗണ്ട് ഉള്ളവർക്ക് ബാങ്ക് വഴിയും അല്ലാത്തവർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ എസ്‌ടി പ്രൊമോട്ടർമാർ വഴിയുമാണ് ധനസഹായം നൽകി വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *