പുല്‍പ്പള്ളിയില്‍ ഹർത്താലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Breaking Kerala

വയനാട്: ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാക്കം, ഭഗവതിപറമ്ബില്‍ വീട്ടില്‍ ബാബു(47), പാടിച്ചിറ, മരക്കടവ്, ഉറുമ്ബില്‍കരോട്ട് വീട്ടില്‍ ഷെബിന്‍ തങ്കച്ചന്‍(32), പാടിച്ചിറ, മരക്കടവ്, ഉറുമ്ബില്‍ കരോട്ട് വീട്ടില്‍ ജിതിന്‍ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ 2 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ന്യായവിരുദ്ധമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ വിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. വനംവകുപ്പിന്റെ വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പുല്‍പ്പള്ളിയിലെ സംഘർഷം കണ്ടാല്‍ അറിയാവുന്ന നൂറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 283,143,147,149 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *