വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ ക്രൈസ്തവസഭാനേതൃത്വം സന്ദർശിച്ചു

Kerala Local News

മാനന്തവാടി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച ചെയ്തു. സംസ്ഥാനസർക്കാരിന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതും നടപടികൾ ഉണ്ടാകേണ്ടതുമായ വിവിധ വിഷയങ്ങൾ നിവേദനമായി സമർപ്പിച്ചു. വന്യജീവി ആക്രമണം അപ്രതീക്ഷിതവും അനിയന്ത്രിതവുമായിത്തീരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ഇടപെടലുകൾ അടിയന്തിരസ്വഭാവമുള്ളതും പ്രതിസന്ധി മറികടക്കാൻ പര്യാപ്തവുമായിരി ക്കണം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം മന്ത്രിമാരോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ പാക്കം സ്വദേശിയായ പോൾ മരണപ്പെട്ടതിനെ ത്തുടർന്ന് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരേ കേസുകളെടുക്കുന്ന നടപടിയിൽ നിന്ന് പിൻവാങ്ങണമെന്ന് പ്രതിനിധിസംഘം ഒന്നടങ്കം ആവശ്യപ്പെട്ടു.

മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത സ്തെഫാനോസ് മാർ ഗീവർഗീസ്, കോഴിക്കോട് രൂപതയിൽ നിന്ന് റവ. ഫാ. ഫ്രാൻസിസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്ന് റവ. ഫാ. വർഗ്ഗീസ് മന്ത്രത്ത് എന്നിവരും മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് അംഗങ്ങളുമാണ് മന്ത്രിമാരുമായി ചർച്ച നടത്തിയത്.

പ്രതിനിധിസംഘം ഉന്നയിച്ച ആവശ്യങ്ങളുടെ മേൽ ഗവൺമെന്റ്തല ചർച്ച നടത്തിയ ശേഷം അനകൂലമായ തീരുമാനംകൈക്കൊള്ളാമെന്ന് മന്ത്രിമാർ ഉറപ്പു നല്കി.

Office Of the Public Relations
Diocese of Mananthavady

Leave a Reply

Your email address will not be published. Required fields are marked *