പിരമല്‍ ഫിനാന്‍സുമായി കൈകോര്‍ത്ത്മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കൊച്ചി: രാജ്യത്തുടനീളം കുറഞ്ഞ നിരക്കില്‍ ഭവനവായ്പകളും എം.എസ്.എം.ഇ പ്രോപ്പര്‍ട്ടി ഈടിന്മേലുള്ള വായ്പയും ലഭ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായി കൈകോര്‍ത്ത് പിരമല്‍ ഫിനാന്‍സ് ലിമിറ്റഡ്.
പിരമല്‍ ഫിനാന്‍സിന്റെ വായ്പാ ശേഷിയും വിതരണ
ശൃംഖലയും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഉപഭോക്തൃ വ്യാപ്തിയും വിപണിയിലെ ശക്തമായ സാന്നിധ്യവും പുതിയ പങ്കാളിത്തത്തിന് കൂടുതല്‍ കരുത്ത് പകരും. രാജ്യത്തെ നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവനവായ്പ ലഭ്യമാകുന്നതിനും ചെറുകിട സംരംഭകര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനും പുതിയ പങ്കാളിത്തം സഹായിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലളിതവും തടസരഹിതവുമായ വായ്പ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതിനും പങ്കാളിത്തത്തിലൂടെ സാധിക്കും.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മാറുന്നതിനനുസരിച്ച് സാമ്പത്തിക സേവന മേഖലയും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഈ പങ്കാളിത്തത്തിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് പിരമല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജയറാം ശ്രീധരന്‍ പറഞ്ഞു.
ഔദ്യോഗിക വായ്പാ സൗകര്യങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള ഇരുസ്ഥാപനങ്ങളുടെയും സംയുക്ത പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം
പ്രതിഫലിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ്
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വര്‍ഗീസ് അഭിപ്രായപ്പെട്ടു. വ്യക്തികളുടെയും ബിസിനസുകളുടെയും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായതും എളുപ്പത്തില്‍ ലഭ്യമാകുന്നതും ഉത്തരാവാദിത്തമുള്ളതും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ വായ്പാ പരിഹാരങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ ശേഷിയെ
കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *