ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി.സെൻസർ നടപടികള്‍ക്ക് സ്റ്റേയില്ല, ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും. സെൻസർ നടപടികള്‍ പൂർത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറില്‍ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി. നീത പിളളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന ‘തങ്കമണി’ ദിലീപിന്റെ 148-ാമത് സിനിമയാണ്. അജ്മല്‍ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്ബത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ഛായാഗ്രഹണം: മനോജ് പിള്ള, ചിത്രസംയോജനം: ശ്യാം ശശിധരൻ, ഗാനരചന: ബി ടി അനില്‍ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്.