കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്നു. സമവായം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചണ്ഡീഗഢില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കണമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട്, പീയുഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവരാണ് ചര്‍ച്ചക്കെത്തുന്നത്.
ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്നു
