പത്തനംതിട്ട: മൂഴിയാർ കൊച്ചാണ്ടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ. കേസിൽ ആദ്യം മുതലേ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു,സംഭവത്തിൽ മരിച്ച അജിയുടെ ഭാര്യ സഹോദരൻ മഹേഷിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിൽ അജിയെ കമ്പി പാര കൊണ്ട് അടിച്ചും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തിന് ശേഷം മഹേഷ് സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. ഇന്നലെയാണ് കൊച്ചാണ്ടി സ്വദേശി അജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സുള്ള അജി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പയുന്നത്.