പാലക്കാട്: റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നുംഅഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിശോധനയിൽ കേരള റെയിൽവേ പൊലീസ് ആണ് കഞ്ചാവ് കണ്ടെത്തിയത്. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ബാഗിൽ ആയിരുന്നു കഞ്ചാവ്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുന്നെന്നു പോലീസ് അറിയിച്ചു.
ഷൊർണുർ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നുംഅഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി
