കേന്ദ്ര നികുതി വിഹിത കണക്കുകൾ അവാസ്തവ‌മെന്ന് എളമരം കരീം

Kerala

കേന്ദ്ര നികുതി വിഹിത കണക്കുകൾ അവാസ്തവ‌മെന്ന് സിപിഐഎം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം. കേന്ദ്രധനമന്ത്രി പാർലമെൻ്റിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ പ്രതിഷേധത്തിൻ്റെ പ്രതിഫലനമാണ് ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണം. കേരളത്തിന് 1.9 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ നൽകിയത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ നൽകുന്നത് ഔദാര്യമല്ല. വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമായാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *