അങ്ങാടിപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികളുടെ പ്രവൃത്തിയുടെ ഭാഗമായി നിലമ്പൂർ – ഷൊർണൂർ പാതയിൽ രണ്ട് സർവിസുകൾ പൂർണമായി റദ്ദാക്കി. രാവിലെ 5.30 ന് നിലമ്പൂരിൽ നിന്നുള്ള ട്രെയിൻ നമ്പർ 06470 നിലമ്പൂർ- ഷൊർണൂർ എക്സ്പ്രസും രാവിലെ ഒൻപതിന് ഷൊർണൂരിൽ നിന്നുള്ള ട്രെയിൻ നമ്പർ 06467 ഷൊർണൂർ- നിലമ്പൂർ എക്സ്പ്രസുമാണ് ഈ മാസം 17, 18, 24, 25 തീയതികളിൽ റദ്ദാക്കിയത്.
കൂടാതെ നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസിൻ്റെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കൊച്ചു വേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള 16349 കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഈ മാസം 16, 17, 23, 24 തിയ്യതികളിൽ രാത്രി 8.50ന് പകരം രാത്രി 10.30നാണ് കൊച്ചു വേളിയിൽ നിന്നും പുറപ്പെടുക.