ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം ആരംഭിച്ചു

Breaking Kerala

ഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്.
ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. ‘ഫെഡറലിസം സംരക്ഷിക്കണ’മെന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം കേരള ഹൗസിൽ നിന്ന് ജന്തർ മന്തറിലെ സമരവേദിയിലെത്തി.
സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിന് എതിരായ സമരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം.
ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്‍റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *