പാലക്കാട്: മാർച്ചെത്തിയില്ല, എന്നിട്ടും പലയിടത്തും വേനൽ കനത്തു തുടങ്ങിയിരിക്കുന്നു.
ഫെബ്രുവരിയുടെ തുടക്കത്തിലേ പാലക്കാടാണ് കനത്ത ചൂട് എത്തിയത്. ഇടമഴ ലഭിച്ചില്ലെങ്കിൽ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ 10 ദിവസത്തിലേറെയായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് പാലക്കാടിൻ്റെ താപനില. മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്.
രാവിലെ 10 മണിയാകുമ്പോഴേക്കും ചുട്ടുപൊള്ളുന്ന ചൂട്. പുലർച്ചെ വരെ നല്ല തണുത്ത കാറ്റ്. മിക്സഡ് കാലവസ്ഥ എത്തിയതോടെ പല ആരോഗ്യപ്രശ്നങ്ങളും തലപൊക്കി തുടങ്ങിയിട്ടുണ്ട്.
വേനലെത്തും മുൻപേ വെന്തുരുകി പാലക്കാട്
