കര്‍ഷക പ്രക്ഷോഭം ശക്തം : ഉത്തർപ്രദേശിലെ നോയ്ഡയില്‍ നിരോധനാജ്ഞ

Breaking National

കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയില്‍ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങള്‍ക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിലാണ്.പ്രക്ഷോഭത്തിൻ്റെ ഭാഗമായി കർഷക സംഘടനകള്‍ പാർലമെൻ്റ് മാർച്ച്‌ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കർഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നോയ്ഡയില്‍ കിസാൻ മഹാപഞ്ചായത്ത് ചേരും.

നാളെയാണ് പാർലമെൻ്റ് മാർച്ച്‌ പ്രഖ്യാപിച്ചിട്ടുള്ളത്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിഐടിയുവും രംഗത്തുണ്ട്. നിരവധി തവണ സർക്കാരുമായി അഖിലേന്ത്യാ കിസാൻ സഭാ നേതാക്കള്‍ ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിലേക്കെത്താൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്നാണ് സമരം കടുപ്പിക്കാൻ തീരുമാനമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *