ഓൺലൈൻ ടാക്‌സിയുടെ മറവിൽ എം.ഡി.എം.എ. വിറ്റിരുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ

Breaking Kerala

കൊച്ചി: ഓൺലൈൻ ടാക്‌സിയുടെ മറവിൽ എം.ഡി.എം.എ. വിറ്റിരുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ.കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി അമിൽ ചന്ദ്രൻ (28), എളമക്കര സ്വദേശി അഭിജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്.ഗ്രാമിന് 3000 രൂപ മുതൽ 7000 രൂപ വരെയുള്ള നിരക്കിലാണ് എം.ഡി.എം.എ. വിറ്റിരുന്നത്. ഇടപാടിന് ഉപയോഗിച്ച കാർ, രണ്ട് മൊബൈൽ ഫോൺ, മയക്കുമരുന്ന് തൂക്കി നോക്കാൻ ഉപയോഗിച്ച നാനോ വേയിങ് മെഷീൻ എന്നിവയും കസ്റ്റഡിയിലെടുത്തു.ഇവരിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള ഏഴ് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയാണ് ഇവർ വിതരണം ചെയ്തിരുന്നത്. കാറിൽ തന്നെയിരുന്ന് സിഗരറ്റ് പാക്കറ്റുകൾ എറിഞ്ഞു കൊടുക്കുകയായിരുന്നു രീതി. എളമക്കര പുന്നയ്ക്കൽ ജങ്ഷനു സമീപം ഇടപാടുകാരെ കാത്തുനിൽക്കുകയായിരുന്ന ഇവരുടെ കാർ എക്സൈസ് സംഘം വളയുകയായിരുന്നു.അമിൽ ചന്ദ്രന്റെ്റെ മേൽനോട്ടത്തിൽ ഓൺലൈൻ ടാക്‌സിയായി ആറ് കാറുകൾ ഓടുന്നുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. കുടുംബമെന്ന വ്യാജേന പ്രത്യേക സംഘമായി ഗോവയിൽ പോയി വൻതോതിൽ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *