കൊച്ചി: പരമ്പരാഗത സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം സിസിടിവി ആപ്ലിക്കേഷനുകളുടെ വികാസം റിട്ടെയ്ല്‍ മാനെജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള മേഖലകളില്‍ സ്മാര്‍ട്ട് വീഡിയൊകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഉപഭോക്തൃ സൗഹൃദം മുതല്‍ അത്യാധുനിക എഐ വരെയുള്ള നിരവധി കാമറകളുടെ സാന്നിധ്യത്താല്‍ രാജ്യത്തെ സിസിടിവി വിപണി വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അത് 2028ഓടെ 3.3 ബില്യണ്‍ ഡോളര്‍ മുതല്‍ 8.43 വരെ ആവാം.
ഒരു സ്മാര്‍ട്ട് വീഡിയൊ സ്ഥാപിക്കുന്നതില്‍ പ്രത്യേക സ്റ്റോറേജിന് വലിയ പ്രാധാന്യമാണുള്ളത്. 24-7 സമയങ്ങളിലും വീഡിയൊ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ഉയര്‍ന്ന സ്‌റ്റോറേജ് തന്നെ വേണം. കാമറയ്ക്കത്തെ മൈക്രൊ എസ്ഡിടിഎം കാര്‍ഡുകള്‍ ആയാലും ഹാര്‍ഡ് ഡിസ്‌ക്ക് ഡ്രൈവുകള്‍ ആയാലും അധിക സ്‌റ്റോറേജ് ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിലേക്കായി 22ടിബിയുടെ സ്റ്റോറേജ് സൗകര്യമാണ് ഡബ്ല്യൂഡി പര്‍പ്പ്ള്‍ പ്രൊ സ്മാര്‍ട്ട് വിഡിയൊ എച്ച്ഡിഡി നല്‍കുന്നത്. ഡബ്ല്യൂഡി പര്‍പ്പ്ള്‍ എസ് സി ക്യുഡി101 അള്‍ട്ര എന്‍ഡ്യുറന്‍സ് മൈക്രൊ എസ്ഡി കാര്‍ഡ് ഒരു ടിബി വരെയും സ്‌റ്റോറേജ് പ്രദാനംചെയ്യുന്നു. ഓള്‍ ഫ്രെയിം എഐ സാങ്കേതികതയുള്ള ഡബ്ല്യൂഡി പര്‍പ്പ്ള്‍ പ്രൊ ഡ്രൈവുകള്‍ മികച്ച പ്രകടനവും വിശ്വാസ്യതയും പ്രദാനം ചെയ്യുന്നുവെന്ന് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യ സീനിയര്‍ ഡയരക്റ്റര്‍ ഖാലിദ് വാനി പറഞ്ഞു.
എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാമറകളുടെ സ്റ്റോറേജിന്റെ പ്രകടനം എപ്പോഴും മികച്ചതാവണമെന്നില്ല. എന്നാല്‍ ഡബ്ല്യൂഡി പര്‍പ്പ്ള്‍ പ്രൊ ഡ്രൈവുകള്‍ ഇവിടെ വ്യത്യസ്തമാവുന്നു. പ്ലേബാക്ക് ചെയ്യുമ്പോള്‍ ഫ്രെയിം ലോസ് കുറക്കാന്‍ എടിഎ സാങ്കേതികത ഡബ്ല്യൂഡി പര്‍പ്പ്ള്‍ ഉപയോഗിക്കുന്നു. ദൃശ്യങ്ങള്‍ അപഗ്രഥിക്കാന്‍ 32 എഐ സ്ട്രീമുകള്‍ വരെയും ഈ ഡ്രൈവുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.