കുട്ടികളെ ഇലക്ഷൻ റാലിയില്‍ ഉപയോഗിക്കരുത്: തെരഞ്ഞെടുപ്പ് കമ്മീഷൻ

Breaking National

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയുള്ള പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന്തെരഞ്ഞെടുപ്പ്കമ്മീഷൻ.തിങ്കളാഴ്ചയാണ് കമീഷൻ ഇതു സംബന്ധിച്ച്‌ രാഷ്ട്രീയ പാർട്ടികള്‍ക്ക് നിർദേശം നല്‍കിയത്.

രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികളുടെ കൈകളില്‍ പിടിക്കുക, വാഹനത്തില്‍ കൊണ്ടുപോകുക, റാലികളില്‍ അണി നിരത്തുക തുടങ്ങി ഒരു തരത്തിലും പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് അവരെ ഉപയോഗിക്കരുതെന്ന്തെരഞ്ഞെടുപ്പ്കമീഷൻ അറിയിച്ചു.

കവിത, പാട്ടുകള്‍, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം എന്നിവയുള്‍പ്പെടെ ഏത് വിധത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തിനും കുട്ടികളെ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് ഇലക്ഷൻ കമീഷൻ പ്രസ്താവനയില്‍ പറഞ്ഞു. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നതില്‍ സജീവ പങ്കാളികളാകാൻ രാഷ്ട്രീയ പാർട്ടികേളാട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *