ലക്നൗ: ലക്നൗ ജില്ലാ ജയിലില്‍ 63 പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥരീകരിച്ചതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ 36 പേര്‍ക്ക് കൂടി എച്ച്ഐവി ബാധ സ്ഥിരീകരിക്കുകയായിരുന്നു. തടവുകാര്‍ക്കിടയില്‍ പരിശോധന നടത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമാവുന്നില്ലെന്നും ഇത് കാരണം പരിശോധന വൈകുന്നെന്നും കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നു.എച്ച്ഐവി സ്ഥിരീകരിക്കപ്പെട്ട തടവുകാരില്‍ ഭൂരിപക്ഷം പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരാണെന്നും ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നു. ജയിലിന് പുറത്തുവെച്ച് മയക്കുമരുന്ന് ഉപയോഗത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന സിറിഞ്ചുകളിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് ജയില്‍ അധികൃതരുടെ അനുമാനം. ജയിലില്‍ പ്രവേശിച്ച ശേഷം ആര്‍ക്കും എച്ച്ഐവി ബാധയേറ്റിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ലക്നൗ ജില്ലാ ജയിലില്‍ 63 പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥരീകരിച്ചതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം
