യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ സുപ്രധാന യോഗം ഇന്ന്

Kerala

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റിനായുള്ള അവകാശവാദത്തിനിടെ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ സുപ്രധാന യോഗം ഇന്ന് ചേരും. ഒപ്പം മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം.

മൂന്നാം സീറ്റെന്ന ആവശ്യത്തിന്മേൽ കെ.പി.സി.സി കൈക്കൊണ്ട നിലപാട് ഇന്ന് ലീഗ് നേതാക്കളെ അറിയിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന വിഷയത്തിൽ ഏറെ പ്രധാനപ്പെട്ട യോഗമാകും ഇന്ന് പൂർത്തിയാവുക. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുന്ന കാര്യത്തിലും ചർച്ചയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *