തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലിയൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശരത് അറസ്റ്റിൽ.
സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയെത്തുടർന്നാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആൺകുഞ്ഞുമുണ്ട്.
ശരത്തിന്റെ ഭാര്യ അഭിരാമി(22)യെ വ്യാഴാഴ്ച രാവിലെയാണ് വീടിനു പുറത്തെ ഗോവണിയിൽ തൂങ്ങിമരിച്ച നിവയിൽ കണ്ടെത്തിയത്.
സമയത്ത് ശരത് വീട്ടിലുണ്ടായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത്കല്യാണനിശ്ചയം കഴിഞ്ഞയുടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
ഇതിനു ശേഷം സ്ത്രീധനത്തിന്റെ പേരിൽ അഭിരാമിയെ നിരന്തരം മർദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു.
അഭിരാമിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ
