ഇന്നലെ മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ എന്ന ആന ചരിഞ്ഞു. ഇന്നലെ മയക്കുവെടി വെച്ച് പിടികൂടി കർണാടകയിൽ എത്തിച്ച ശേഷമാണ് കൊമ്പൻ ചരിഞ്ഞത്. ഇന്ന് രാവിലെ ബന്ദിപ്പൂരിൽ വെച്ചാണ് മരണമുണ്ടായത്. വനം വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു. 15 മണിക്കൂറാണ് കൊമ്പൻ മാനന്തവാടിയെ വിറപ്പിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ. കേരളത്തിലെയും കർണാടകയിലേയും വിദഗ്ധർ മേൽനോട്ടം വഹിക്കും.
മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു
