പൂച്ചാക്കൽ: ചേർത്തല എൽ.ഐ.സി.ഏജൻ്റ്സ് സോഷ്യൽ വെൽഫയർ ഫണ്ട് വാർഷിക പൊതുയോഗം പള്ളിപ്പുറം വെളിയിൽ കാസിൽ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ സഹകരണ വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. വെൽഫയർ ഫണ്ട് ചെയർമാൻ കെ.വി. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജൻ സ്വാഗതം ആശംസിച്ചു. വെൽഫയർ ഫണ്ടിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് പ്രസിഡണ്ട് എൻ.ഉഷ വിശദീകരണം നടത്തി. എൽ.ഐ.സി.ചേർത്തല ബ്രാഞ്ച് അസി.മാനേജർ ബിനി എസ്. ദാസ് എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, മികച്ച പ്രവർത്തനം കാഴ്ചവച്ച എം.ടി.ആർ. ടി ഏജൻ്റ്സിനെ അനുമോദിക്കുകയും, ചികിത്സാ സഹായ വിതരണം നടത്തുകയും ചെയ്തു. എൽ.ഐ.സി.ഏജൻ്റ്സ് ഫെഡറേഷൻ നേതാക്കളായ
ഡി. അനിൽ, എൻ.എസ് രേണുക, മോളി വർഗ്ഗീസ്, ജി. സുമംഗല, പി.എസ്. ഗോപിനാഥപിള്ള എന്നിവർ ആശംസാപ്രസംഗം നടത്തി.