മദ്യനയ അഴിമതി കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

Uncategorized

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഫെബ്രുവരി രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 3, 18 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഈ രണ്ട് തീയതികളിലും അരവിന്ദ് കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫെബ്രുവരി രണ്ടിന് ഹാജരാകാൻ വീണ്ടും നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *