പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്ക്

Breaking Kerala

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്ക്. അടൂര്‍ സ്വദേശി സലിം (31), പാടം സ്വദേശി പുഷ്പ നാഥന്‍ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ. ജോണ്‍ (83), മണക്കാല സ്വദേശി കരുണാകരന്‍ (78), അടൂര്‍ സ്വദേശി ജോസഫ് ഡാനിയേല്‍ (69), തിരുവല്ല സ്വദേശി അജിത (48), മണ്ണടി സ്വദേശി ബിന്ദു (34), അടൂര്‍ സ്വദേശി മണിയമ്മ (68), ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂര്‍ സ്വദേശി രാമകൃഷ്ണന്‍ (70) എന്നിവരെയാണ് നായ കടിച്ചത്.പരിക്കേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവു നായയുടെ അക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *