തിരുവനന്തപുരത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala

തിരുവനന്തപുരം: ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് മരിച്ചത്.ദേശീയ പാതയില്‍ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം.

വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീർ ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. ലോറിയുടെ പിൻചക്രം നസീറിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. നസീർ ധരിച്ചിരുന്ന ഹെല്‍മറ്റ് തകർന്ന നിലയിലായിരുന്നു.‌

Leave a Reply

Your email address will not be published. Required fields are marked *