നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ നിർത്തിപ്പോയ ഗവർണർ നിയമസഭയെ അപമാനിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗവർണർ സഭയെ അവഹേളിച്ചുവെന്ന് പറയാനുള്ള ധൈര്യം പിണറായിക്ക് നഷ്ടപ്പെട്ടു. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിരുദ്ധ കാഴ്ചപ്പാടില്ല. ഗവർണർ ഇത്രയേറെ മോശമായി പെരുമാറിയിട്ടും പിണറായി ചിരിച്ച് നിൽക്കുകയാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എങ്കിലും മുഖ്യമന്ത്രിയോട് മുഖം വീർപ്പിച്ചിരിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
ഗവർണർ നിയമസഭയെ അപമാനിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
