കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപിയിൽ തിരിച്ചെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താന്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജഗദീഷ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജഗദീഷ് ഷെട്ടർ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.