തിരുവനന്തപുരം: കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
കെഎം മാണി മരിക്കുന്നതിന് ആറു മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെഎം മാണി ഫൗണ്ടേഷന്റെ വിശദീകരണം. ചടങ്ങിലേക്ക് ഒരു കോൺഗ്രസ് നേതാവിനും ക്ഷണമില്ല. യുഡിഎഫിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടി മാത്രമാണ് ക്ഷണം.
കേരളാ കോൺഗ്രസ് പാർട്ടിയെയും തന്നെയും ഇല്ലാതാക്കാൻ എല്ലാകാലവും ശ്രമിച്ചത് കോൺഗ്രസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലാണ് ആത്മകഥയിലെ രാഷ്ട്രീയ അധ്യായങ്ങളിലുള്ളത്. ബാർക്കോഴ കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയാണ് കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാൻ സഹായിച്ചില്ലെന്ന കാരണത്താൽ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയിൽ പറയുന്നു.
ബാർക്കോഴ ആരോപണത്തിൽ പേരെടുത്ത് പരാമർശിക്കുന്നത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയാണ്. രമേശിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് സമീപിച്ചു. അതിന് താൻ വിലകൽപ്പിച്ചില്ല. ഇതോടെ ബാർക്കോഴ ആരോപണം ഒരു വടിയായി തനിക്കെതിരെ ഉപയോഗിച്ചുവെന്നും ആത്മകഥയിൽ പറയുന്നു.
കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും
