പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

Kerala Local News

മണ്ണുത്തി: പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച്‌ ഇസാഫ് ഫൗണ്ടേഷൻ വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചു ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ കിടപ്പു രോഗികൾക്കായി ബിപി അപ്പാരറ്റസുകൾ വിതരണം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ സുരേഷ് ബാബു, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ പി പ്രശാന്ത്, വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. ജയന്തി, അസോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കിടപ്പു രോഗികളും അവരുടെ കുടുംബാംഗങ്ങളുമടക്കം 250ഓളം പേർ പങ്കെടുത്ത പാലിയേറ്റീവ് ദിനാചരണത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *