സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് – ന്യുഇയർ ബംബർ BR 95 ലോട്ടറി ഫലം പ്രഖ്യാപിച്ചു. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാട്ടെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറിയിൽ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്.
രണ്ടാം സമ്മാനവും 20 കോടി രൂപയാണ്. ഇത് ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ 30 പേർക്ക് നൽകും. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും നൽകും.