പാലക്കാട്: പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകരയിൽ കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകണമെന്ന് റിഥാൻ പറഞ്ഞിരുന്നു.
എന്നാൽ വീട്ടുകാർ പോകണ്ട എന്ന് പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാവാം എന്നാണ് ബന്ധുക്കൾ പറയുന്നത്.
വിനോദയാത്രയ്ക്ക് വിട്ടില്ല; അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
