കടുത്തുരുത്തി:
ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്) വൈക്കം താലൂക്ക് സമ്മേളനവും കുടുംബ സംഗമവും കുടുംബമിത്രം കുടുംബസുരക്ഷ പദ്ധതി ഉദ്ഘാടനവും നടന്നു. കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ താലൂക്ക് പ്രസിഡൻ്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനവും കുടുംബ സംഗമവും ബിവിവിഎസ് സംസ്ഥാന പ്രസിഡൻ്റ് എൻ അജിത്ത് കർത്തയും കുടുംബമിത്രം സുരക്ഷാ പദ്ധതി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫും ഉദ്ഘാടനം ചെയ്തു.
കലാ പ്രതിഭകളായ കീർത്തന എം. നായർ() ശ്രീവത്സം പ്രഫുൽകുമാർ (ഓട്ടംതുള്ളൽ), കൃഷ്ണേന്ദു ആർ നായർ (ഡാൻസ്), പരമേശ്വരൻ നായർ (കവിത), സംജിത്ത് സജൻ (ക്ഷേത്ര വാദ്യകല), മനോമയ് എം. കമ്മത്ത് (കഥകളി) എന്നിവരെ സംസ്ഥാന രക്ഷാധികാരി വി. സദാശിവൻ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് ശരത്ചന്ദ്രൻ മീനടം, ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്ത്, ട്രഷറർ ബിജു പൊടിക്കളം, മുളക്കുളം യൂണിറ്റ് സെക്രട്ടറി സുനേഷ് കെ. ആർ. എന്നിവർ പ്രസംഗിച്ചു.
ഭാരതീയ വ്യാപാരി വ്യവസായി സംഘം വൈക്കം താലൂക്ക് സമ്മേളനവും കുടുംബ സംഗമവും കുടുംബമിത്രം കുടുംബസുരക്ഷ പദ്ധതി ഉദ്ഘാടനവും നടത്തി.
